വണ്ടി പെട്ടെന്ന് നിന്നൂ! -പരിഭ്രമോൽ-
ക്കണ്ഠയോടോടിക്കൂടിനാരാളുകൾ
ഹന്ത, വണ്ടിയില്‍ മേവുവോരില്‍ ചില
ർക്കെന്തുകൊണ്ടോ കുരുത്തോലയായ് മുഖം
നിര്‍വികാരത പോലെയുദ്വേഗത
നിശ്ചലം നിന്നു കാറ്റും നിമേഷവും
പിന്നിലിക്കഥ വിസ്മരിച്ചു, പിന്നെ
മുന്നെപ്പോല്‍ വണ്ടിയോടി അതിജവം
ദൂരെയുള്ളേതോ ദാരിദ്ര്യമഗ്നമാം
കൂരതന്നിലോരമ്മ സഗദ്ഗദം
അച്ഛനിപ്പോള്‍ അരിയുമായെത്തുമെ-
ന്നാശ്വസിപ്പിപ്പതുണ്ടാം കിടാങ്ങളെ
ആർക്കിവയറിഞ്ഞിട്ട്, മെയിൽവണ്ടി-
യോർക്കിലിത്തിരി നിന്നതാണത്ഭുതം !
(ഒക്ടോബര്‍ 5 മാതൃഭൂമി ആഴ്ചപ്പതിപ്പ് 1941)